റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ചേരി : ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ടെത്തിയ റിട്ട. അധ്യാപകന്‍ മരിച്ചു. മഞ്ചേരി കരുവമ്പ്രം അമ്പലപ്പടി പ്രവ്ദയില്‍ പരേതനായ എസ്. വാസുദേവ ഗണകന്റെ മകന്‍ കെ.വി. സുനില്‍ദത്ത് (60) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6.30ന് അമ്പലപ്പടിക്കടുത്ത് ചാടിക്കല്ലില്‍ റോഡിരികിലാണ് ചോരയൊലിപ്പിക്കുന്ന നിലയില്‍ സുനില്‍ദത്തിനെ കണ്ടെത്തിയത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 11.30ഓടെ മരണപ്പെടുകയായിരുന്നു.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ ഏതോ വാഹനം ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയതാകുമെന്നു കരുതുന്നു. സംഭവത്തില്‍ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കും ശേഷം മൃതദേഹം വൈകീട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ്: ലീലാബായി. ഭാര്യ: ബിജിമോള്‍. മക്കള്‍: ഡോ. കീര്‍ത്തി ദത്ത്, കിരണ്‍ ദത്ത്. മരുമകന്‍: ടിനു ആനന്ദ്, സഹോദരങ്ങള്‍: അനില്‍കുമാര്‍, അജിത്കുമാര്‍, ആശദേവി, അജിത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *