പാലക്കാട്: ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിലെ പ്രധാന പ്രതി പോലീസ് പിടിയിലായി. പാലക്കാട് നൂറണി സ്വദേശി ഷെരീഫിനെ ശനിയാഴ്ച വെളുപ്പിന് പാലക്കാട് വടക്കഞ്ചേരിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യ പ്രതി പിടിയിലായ സാഹചര്യത്തിൽ ഷംനയെ വീണ്ടും ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ ചുമതലയുള്ള എ സി പി പൂങ്കുഴലി പറഞ്ഞു.
പരാതിക്കാരിക്ക് വധഭീഷണി ഉണ്ടായോ എന്ന സാഹചര്യം അന്വേഷിക്കും. ഇത്തരമൊരു പരാതി നിലവിൽ പോലീസിന് ലഭിച്ചിട്ടില്ല.
ഷെരീഫിനെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി. കേസിൽ പ്രതികളായ ഏഴ് പേരും പിടിയിലായി.

മുഖ്യപ്രതി ഷെരീഫ് പോലീസ് ജീപ്പില്‍ ഇരിക്കുകയും മുന്‍വശത്ത് ബോണറ്റില്‍ ചാരി നില്‍ക്കുകയും ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കെഎല്‍ 01-B W-3473 നമ്പര്‍ ജീപ്പാണ് വീഡിയോയില്‍ കാണാനുള്ളത്. പോലീസ് ബന്ധങ്ങളുണ്ടെന്ന് ധരിപ്പിച്ച് പെണ്‍കുട്ടികളെ പ്രീണിപ്പെടുത്തി പിടിക്കുന്നതിനു വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്ന് സംശയമുണ്ട്. ഇതെപ്പറ്റിയും പോലീസ് അന്വേഷിക്കും.
ടിക് ടോക്കില്‍ കാണുന്ന ജീപ്പ് പോലീസിന്റേതു തന്നെ എന്ന് സ്ഥിരീകരിച്ചു
കൊച്ചി ബ്ലാക് മെയിൽ കേസിൽ കൂടുതൽ പരാതിക്കാർ രംഗത്തെത്തിയേക്കും. കൊച്ചി എ.സി.പി ജി. പൂങ്കുഴലി അന്വേഷണമേറ്റെടുത്തതോടെ പ്രതികളുടെ തട്ടിപ്പിനിരയായ കൂടുതൽ പെൺകുട്ടികൾ രംഗത്തെത്തി.
മോഡലുകളെ പാലക്കാട് ലോഡ്ജില്‍ എട്ടുദിവസം ബലമായി താമസിപ്പിക്കുകയും ചിലരെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. ചിലര്‍ക്ക് സ്വര്‍ണവും പണവും നഷ്ടപ്പെടുകയുമുണ്ടായി. രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ പരാതി നല്‍കുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ ഷെരീഫ് ആണ് എന്ന് ധരിപ്പിച്ച് റഫീഖ് എന്നയാള്‍ പെണ്‍കുട്ടികളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ശ്രമിച്ചിരുന്നു.സ്വയം നിരപരാധിയും നല്ലവരുമായി ചമഞ്ഞ് ഇടപെട്ട് പെണ്‍കുട്ടികള്‍ പോലീസിനെ സമീപിക്കുന്നത് തടയുവാന്‍ പ്രയോഗിച്ച സൂത്രം ആയിരുന്നു വീഡിയോ. ഷെരീഫ് പോലീസ് വണ്ടിയുടെ പിന്നില്‍ ഇരിക്കുന്ന വീഡിയോ പെണ്‍കുട്ടികള്‍ക്ക് അയച്ചുകൊടുത്ത റഫീഖ് അവരെ അറിയിച്ചത് ഷെരീഫ് പോലീസിന്റെ പിടിയിലായിട്ടുണ്ട് എന്നാണ്. അതോടെ പരാതി നല്‍കാനുള്ള നീക്കത്തില്‍ നിന്ന് അവര്‍ പിന്മാറി. പരസ്പരം ആലോചിച്ചു നടത്തിയ നാടകമായിരുന്നു. എന്നാല്‍ പിന്നീട് ശരീഫ് പോലീസ് ജീപ്പിന്റെ മുന്നില്‍ ഇരിക്കുന്ന വീഡിയോ പെണ്‍ കുട്ടികള്‍ക്ക് ലഭിച്ചു. അതോടെ നാടകം പൊളിഞ്ഞു. പെണ്‍കുട്ടികള്‍ പോലീസിനെ സമീപിച്ചു.
കേസന്വേഷണം മുന്നേറിക്കൊണ്ടിരിക്കുന്നു. പ്രതികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് പോലീസ് സൂചിപ്പിക്കുന്നത്. ഒന്‍പത് പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

