റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീട്ടില്‍ വിളിച്ചുകൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് തൂമ്പാകൈ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. നടയറ കാസിം മന്‍സിലില്‍ എസ് ഷാഫി(25)ക്കാണ് ഇത്തരത്തില്‍ ഭീകരമായ മര്‍ദനമേറ്റത്. ഫോണില്‍ വിളിച്ച രണ്ടംഗസംഘമാണ് തന്നെ മര്‍ദിച്ചതെന്ന് ഷാഫി വര്‍ക്കല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

24ന് രാത്രി ഏഴോടെയാണ് സംഭവം. നടയറ പള്ളിക്കുസമീപം സിപിഐ ബ്രാഞ്ച് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കവേ ഒരു ഫോണ്‍ കാള്‍ വന്നു. നടയറ പാലത്തിന് സമീപം വേഗം വരണമെന്നായിരുന്നു സന്ദേശം. പാലത്തിനു സമീപമെത്തിയപ്പോള്‍ ഫോണ്‍ വിളിച്ചയാളും മറ്റൊരാളുംകൂടി ഇവരിലൊരാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ എത്തിയശേഷം സംസാരിക്കാമെന്നു പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്.

വീട്ടിലെത്തിയ ഉടന്‍ മുറിക്കുള്ളില്‍ പൂട്ടിയിടുകയും തൂമ്പയുടെ കൈ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഷാഫിയുടെ കണ്ണിനും മൂക്കിനും നട്ടെല്ലിനും പരിക്കുണ്ട്. അക്രമിസംഘം മുറി തുറക്കുന്നതിനിടെ പുറത്തുചാടി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. ബന്ധുക്കളെ വിവരമറിയച്ചതിനെ തുടര്‍ന്ന് അവരെത്തി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *