റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിഹാറില്‍ മിന്നലേറ്റ് 11 പേര്‍ മരിച്ചു

September 20, 2022 - 8:45 pm

പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 11 പേര്‍ മരിച്ചു. പുര്‍ണിയ, അരാരിയ, സുപുള്‍ എന്നിവിടങ്ങളിലാണ് മിന്നലേറ്റ് ഇത്രയും പേര്‍ മരിച്ചത്. പുര്‍ണിയയിലും അരാരിയിലും നാലുപേര്‍ വീതവും സോപൂളില്‍ മൂന്ന് പേരുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ബിഹാര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണ സേനയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അഭ്യര്‍ഥിച്ചു.അതേസമയം, ചത്തീസ്ഗണ്ഡിലും ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുജാപൂര്‍ ജില്ലയിലാണ് സംഭവം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *