റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: പൊതുപരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ (75) ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്നുമാറ്റി. റുഷ്ദി ഡോക്ടര്‍മാരോടു സംസാരിച്ചതായി അദ്ദേഹത്തിന്റെ ഏജന്റ് ആന്‍ഡ്രൂ വൈലി സ്ഥിരീകരിച്ചു.

ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനിലെ സാഹിത്യസമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ന്യൂജഴ്സി സ്വദേശിയായ ഹാദി മതാര്‍(24) കുത്തിവീഴ്ത്തുകയായിരുന്നു. കഴുത്തിലും അടിവയറ്റിലുമായി പത്തുതവണയോളം കുത്തേറ്റു.അറസ്റ്റിലായ മതാര്‍ ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്നാണ് ഇയാളുടെ സാമൂഹിക മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നതെന്നു യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇയാള്‍ക്ക് ഇറാനുമായി നേരിട്ടു ബന്ധമില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. അതേസമയം, ഇയാള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്.

യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങി നിരവധിപ്പേര്‍ ആക്രമണത്തെ അപലപിച്ചു. അതേസമയം, അക്രമിയെ വാഴ്ത്തി ഇറാനിലെ പല മാധ്യമങ്ങളും രംഗത്തു വന്നു. റുഷ്ദിയെ വധിക്കാന്‍ 1989 ല്‍ ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *