റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡ് നിർമ്മാണ തൊഴിലാളി യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചതായി പരാതി

August 12, 2022 - 6:31 am

കൊച്ചി: കൊച്ചി ചെലവന്നൂരിൽ കാർ യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് റോഡ് നിർമ്മാണ തൊഴിലാളി തിളച്ച ടാർ ഒഴിച്ചുവെന്ന് പരാതി. റോഡ് ടാറിങ്ങിനിടെ മുന്നറിയിപ്പ് ബോർഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. 2022 ഓ​ഗസ്റ്റ് 11ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.

ചെലവന്നൂരിൽ റോഡ് പണിക്കിടെയാണ്‌ കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും ടാർ തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെയാണ് തൊഴിലാളി തിളച്ച ടാർ എടുത്ത് ഇവരുടെ ദേഹത്തേക്ക് . പൊള്ളലേറ്റ മൂന്നുപേരും ആശുപത്രിയിൽ ചികിത്സ തേടി. വാഹനങ്ങൾ ബ്ലോക്ക് ചെയ്യുന്നത് കണ്ട്, ടാർ ഇടുന്നുണ്ടെങ്കിൽ ബോർഡ് വെക്കാൻ പാടില്ലേ എന്ന് ചോദിച്ചു. പിന്നാലെ റോഡ് നിർമ്മാണ തൊഴിലാളി ടാർ എടുത്ത് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *