തൃശ്ശൂര്‍: ചാലക്കുടിയില്‍ റെയില്‍വെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകള്‍ തോട്ടില്‍ വീണു. ഗുരുതരമായി പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ചാലക്കുടി വി.ആര്‍.പുരത്താണ് സംഭവം നടന്നത്. റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ട്രയിന്‍ വരുന്നത് കണ്ട് ഇവര്‍ ട്രാക്കില്‍ നിന്ന് മാറി നിന്നു. ട്രയിന്‍ പോകുന്നതിനിടെ കാറ്റില്‍ തോട്ടില്‍ വീഴുകയായിരുന്നു. വി ആർ പുരം സ്വദേശി ദേവി കൃഷ്ണയാണ് (28) മരിച്ചത്. വെള്ളത്തില്‍ വീണ ഫൗസിയയെ (35) നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ചാലക്കുടി റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ അപകടം; യുവതികളിൽ ഒരാൾ മരിച്ചു
