തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില ഒറ്റ ദിവസം കൊണ്ട് 480 രൂപ ഉയർന്നിരുന്നു. എന്നാൽ 05/08/22 വെള്ളിയാഴ്ച സ്വർണ വില 80 രൂപ കുറഞ്ഞിരുന്നു. 06/08/22 ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ 06/08/22 ശനിയാഴ്ചത്തെ വിപണി വില 37,800 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന് 05/08/22 വെള്ളിയാഴ്ച 10 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ 35 രൂപയാണ് കൂടിയത്. ഉച്ചയ്ക്ക് ശേഷം 25 രൂപയാണ് കൂടിയത്. 06/08/22 ശനിയാഴ്ച 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ 06/08/22 ശനിയാഴ്ചത്തെ വിപണി വില 4,700 രൂപയായി.
18 കാരറ്റ് സ്വർണത്തിന്റെ വിലയും വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച രാവിലെ 30 രൂപയാണ് കൂടിയത്. ഉച്ചകഴിഞ്ഞ് വീണ്ടും 20 രൂപയുടെ വർദ്ധനവുണ്ടായി. 06/08/22 ശനിയാഴ്ച 35 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,900 രൂപയായി. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. കഴിഞ്ഞയാഴ്ച സാധാരണ വെള്ളിക്ക് 4 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 90 രൂപയാണ് വില.