റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ തേജസ് വിമാനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് വിദേശരാജ്യങ്ങള്‍

August 6, 2022 - 11:54 am

ന്യൂഡല്‍ഹി: മലേഷ്യക്ക് 18 തേജസ് വിമാനങ്ങള്‍ വില്‍ക്കുമെന്ന് പ്രതിരോധ മന്ത്രാലയം. മലേഷ്യക്ക് പുറമേ അര്‍ജന്റീന, ഓസ്‌ട്രേലിയ, ഈജിപ്ത്, യുഎസ്എ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളും തേജസ് വിമാനങ്ങങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 18 ജെറ്റുകള്‍ വാങ്ങാനുള്ള റോയല്‍ മലേഷ്യന്‍ എയര്‍ഫോഴ്‌സിന്റെ താല്പര്യത്തോട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് പ്രതികരിച്ചതായി പ്രതിരോധ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. അര്‍ജന്റീന, ഓസ്‌ട്രേലിയ, ഈജിപ്ത്, യുഎസ്എ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവയാണ് വിമാനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മറ്റ് രാജ്യങ്ങളെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പാര്‍ലമെന്റ് അംഗങ്ങളോട് രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു. ഒരു സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റ് നിര്‍മിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അതിന്റെ സമയക്രമം വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *