തിരുവനന്തപുരം: ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു പേരൂർക്കട തുരുത്തുംമൂല അടുപ്പുകൂട്ടാൻപാറ പുതുവൽ പുത്തൻ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത് (36) ആണ് അറസ്റ്റിലായത്. അഞ്ചാം തവണയാണ് ഇയാളെ ഗുണ്ടാനിയമം ചുമത്തി പിടികൂടുന്നത്. ഡിസിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ കളക്ടർ ഉത്തരവിടുകയായിരുന്നു. നെടുമങ്ങാട് പത്താം കല്ലിൽ നിന്നാണ് പിടികൂടിയത്.
വധശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റകൃത്യങ്ങളിൽ ഗുണ്ടാനിയമപ്രകാരം നാല് തവണകളായി രണ്ടര വർഷത്തോളം കരുതൽ തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ശ്രീജിത്ത്. പാളയം മാർക്കറ്റിന് സമീപം വ്യാപാര സ്ഥാപന ഉടമയെ ആക്രമിച്ച് പണം കവർച്ച നടത്തിയ കേസ്, വഴയിലയിൽ തമിഴ്നാട് സ്വദേശിയെ ആക്രമിച്ചു പണം പിടിച്ചു പറിച്ച കേസ്, വഴയിലയിലെ വീട്ടിൽ കയറി ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച കേസ്, അമ്പലമുക്കിലെ ബാറിൽ ആക്രമണം നടത്തിയ കേസ്, ഗുണ്ടാ പിരിവ് നൽകാത്തതിൽ പേരൂർക്കടയിൽ യുവാവിനെ ആക്രമിച്ച് പണം കവർച്ച നടത്തിയ കേസ് തുടങ്ങി പേരൂർക്കട, കന്റോൺമെന്റ്, നെടുമങ്ങാട്, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിലായി സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയാണ്.
പേരൂർക്കട എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം,എസ്.ഐ സന്ദീപ്, സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് എഗൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമംഗങ്ങളായ എസ്.ഐ അരുൺ കുമാർ, എഎസ്ഐ സാബു, എസ്സിപി ഒ.ഷംനാദ്, , സിപിഒ മാരായ രഞ്ജിത്ത്, ദീപുരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്

