റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അംബേദ്ക്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ എസ്.സി കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചു. കുന്നത്തുനാട് നിയോജക മണ്ഡല പരിധിയിൽ വരുന്ന കോളനിക്ക് പി.വി.ശ്രീനിജിൻ എം.എൽ.എ യുടെ ശ്രമഫലമായാണ് തുക ലഭ്യമാകുന്നത്. നിലവിൽ 34 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് തുക അനുവദിച്ചത്.

ഒരു കുടുംബത്തിന് പരമാവധി ഒന്നര ലക്ഷം രൂപ വരെ പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ലഭിക്കുന്ന തുക ഉപയോഗിച്ച് ഭിത്തി തേപ്പ്, ജനൽ പാളികൾ ഘടിപ്പിക്കൽ, ടൈൽ വിരിക്കൽ തുടങ്ങിയ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സാധിക്കും. കുട്ടികൾക്ക് വിനോദ, കായിക ഉപകരണങ്ങൾ വാങ്ങുന്നതിനും , കോളനിയിലെ റോഡ് ടൈൽ വിരിക്കൽ, ടാറിങ്ങ്, തെരുവു വിളക്കുകൾ സ്ഥാപിക്കുക പോലെയുള്ള അറ്റകുറ്റപ്പണികളും നിലവിലുള്ള കിണർ ശുദ്ധീകരിച്ച് കുടിവെള്ള ലഭ്യത ഉറപ്പു വരുത്താനും പദ്ധതിയുടെ ആലോചനാ യോഗത്തിൽ തീരുമാനമായി. എഫ്.ഐ. ടി  ക്കാണ് നിർമ്മാണ ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *