റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി

കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് നൽകിയ പുതിയ രഹസ്യം മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യുന്നത്. 21 – 06 – 22 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം എന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ആരോപണങ്ങളെ കുറിച്ചും രഹസ്യമൊഴിയിൽ കുറിച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനാണ് അന്വേഷിക്കുന്നത്. ജോയിന്റ് ഡയറക്ടർ മനീഷ് ഗോദാരയ്ക്കാരാണ് മേൽനോട്ടച്ചുമതല.

സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം കൈപ്പറ്റിയിരുന്നു. ഇതിലെ പല കാര്യങ്ങളും നേരത്തെ കസ്റ്റംസിന് നൽകിയ മൊഴിയിൽ ഉണ്ടെന്നും അതിനെക്കുറിച്ച് കസ്റ്റംസ് കാര്യമായി അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന രഹസ്യമൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റംസ് നൽകിയ മൊഴിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടും അത് നൽകാൻ കസ്റ്റംസ് വിസമ്മതിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *