റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക പുകയില രഹിത ദിനാചാരണം, ലോക പരിസ്ഥിതി ദിനാചാരണം,
പുകയില രഹിതം  എന്റെ വിദ്യാലയം- ക്യാമ്പയിൻ എന്നീ  സംയുക്ത പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം  ജൂൺ 4 ന്  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്  ഐ.പി.എസ്.
ആലുവ യുസി കോളേജിൽ വെച്ച്  നിർവ്വഹിച്ചു. പുകയില പരിസ്ഥിതിക്കും ഭീഷണി”എന്നതാണ് ഈ വർഷത്തെ സന്ദേശം ആയി  ലോകാരോഗ്യസംഘടന മുന്നോട്ടുവച്ചിട്ടുള്ളത്. “ഒരേ ഒരു ഭൂമി-സുസ്ഥിര ജീവിതത്തിനായി പ്രകൃതിയുമായി ഐക്യപ്പെടാം ” എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ദിന സന്ദേശം. പുകയിലയുടെ ഉപയോഗവും പുകയില ഉൽപന്ന വ്യവസായങ്ങളും  നമ്മുടെ പരിസ്ഥിതിക്ക് വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ട്. പുകയില സൃഷ്ടിക്കുന്ന പാരിസ്ഥിതിക  ആരോഗ്യ സാമ്പത്തിക  പ്രശ്നങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ  അവബോധം സൃഷ്ടിക്കുന്നതിനായി മെയ് 31 മുതൽ മുതൽ ജൂൺ 13 വരെ ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന   ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ബോധവത്കരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനത്തിന്റെ ഭാഗമായി  എക്സിബിഷൻ, ഫ്ലാഷ് മോബ്, കലാപരിപാടികൾ, സെമിനാർ, വൃക്ഷതൈ നടീൽ,പുകയില വിരുദ്ധഹസ്തമുദ്ര സമർപ്പണം എന്നീ പരിപാടികളും സംഘടിപ്പിച്ചു.
യു.സി. കോളേജ് അങ്കണത്തിൽ വൃക്ഷ തൈ നട്ടു കൊണ്ടാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർച്ചഹിച്ചത്. ജില്ലയിൽ 19 കലാലയങ്ങളെ പുകയില വിമുക്തമാക്കുന്നതിനുള്ള പുകയില രഹിതം എന്റെ കലാലയം ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ പി എസ് യു.സി കോളേജ് വൈസ് പ്രിൻസിപ്പൽ എൽദോ വർഗീസിന് ലോഗോ  കെമാറി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി എസ് അദ്ധ്യക്ഷത നിർവഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സവിത കെ വിഷയാവതരണം നടത്തി. ചടങ്ങിൽ ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പ്രസന്നകുമാരി, നവകേരള കർമപദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോ. രോഹിണി സി. ടെക്നിക്കൽ അസിസ്റ്റന്റ് കെ. എൻ. രാധാകൃഷ്ണൻ,
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആശ ബേബി മാത്യൂസ് , ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ശ്രീജ സി എം , ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഷബീർ വി എ , രജനി ജി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
എം ഐ. സിറാജ് എന്നിവർ സംസാരിച്ചു. ജില്ലാ ആരോഗ്യ വകുപ്പും , ആലുവ യു.സി.കോളേജിലെ നാഷണൽ സർവ്വീസ് സ്കീം,എൻ.സി.സി.യൂണിറ്റുകൾ
എന്നിവരുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി യു.സി.കോളേജിലെ വി.എം.എച്ച് ഹാളിൽ തിങ്കളാഴ്ച 11 മണിക്ക് എക്സിബിഷൻ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *