റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മ മരിച്ചതറിയാതെ മനോരോഗിയായ മകൾ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം

May 19, 2022 - 8:02 am

നെടുങ്കണ്ടം : വ്യദ്ധമാതാവിന്റെ മരണം അറിയാതെ മൃതദേഹത്തോടൊപ്പം മകൾ കഴിഞ്ഞത് മൂന്ന് ദിവസത്തോളം. പച്ചടി എസ്എൻ എൽപി സ്കൂളിന് സമീപം താമസിച്ച് വരുന്ന കലാസദനം അമ്മിണി (70) ആണ് മരണപ്പെട്ടത്. മനോരോഗിയായ മകൾക്കൊപ്പമാണ് വ്യദ്ധമാതാവ് കഴിഞ്ഞത്. 2022 മെയ് 17ചൊവ്വാഴ്ച വൈകിട്ട് സമീപവാസിയായ സ്ത്രീ ഇവരുടെ വീട്ടിലെത്തിയപ്പോൾ വൃദ്ധയുടെ ജഡം ജീർണ്ണിച്ച് നിലയിൽ കണ്ടെത്തുകയായിരുന്നു. .

ഉറുമ്പരിച്ച് ചെവിയിലൂടെ രക്തം വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മനോരോഗിയായ മകൾ അമ്മ മരിച്ചതറിയാതെ രണ്ട് ദിവസമായി മൃതദേഹത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഭർത്താവ് ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. വൃദ്ധമാതാവ് പ്രമേഹ രോഗിയായിരുന്നു.

രോഗം കടുത്തതിനെ തുടർന്ന് കാല് മുറിച്ച് മാറ്റിയിരുന്നു. ആശാ പ്രവർത്തകർ എത്തിയാണ് പരിചരണം നടത്തി വന്നിരുന്നത്. മരണകാരണം പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നാണെന്ന് ഡോക്ടർ സ്ഥികരിച്ചതിനെ തുടർന്ന് പോലീസിന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മാർട്ടം നടത്താതെ സംസ്‌കാരം നടത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *