കീവ്: റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട ആദ്യ യുദ്ധക്കുറ്റകൃത്യത്തിന്റെ വിചാരണ യുക്രൈനില്‍ തുടങ്ങി.അധിനിവേശത്തിന്റെ ആദ്യനാളുകളില്‍ ഒരു മുതിര്‍ന്ന പൗരനെ വെടിവച്ചുകൊന്ന റഷ്യന്‍ സൈനികനെതിരെയാണ് വിചാരണ. സുമി മേഖലയിലെ ചുപാഖിവ്കാ ഗ്രാമത്തില്‍ ഫെബ്രുവരി 28 നു രാവിലെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നിരായുധനായ 62 വയസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ വാദിം ഷിഷിമാരിന്‍ (21) എന്ന സൈനികനെതിരേയാണു വിചാരണ.എ.കെ.-47 റൈഫിള്‍ ഉപയോഗിച്ച് യുക്രൈന്‍ പൗരനെ വെടിവച്ചതായി ഷിഷിമാരിന്‍ കുറ്റസമ്മതം നടത്തിയതായി യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് അറിയിച്ചു.
യുദ്ധക്കുറ്റകൃത്യം: യുക്രൈനില്‍ ആദ്യ വിചാരണ തുടങ്ങി
