റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവരങ്ങള്‍ വൈകുന്നു: ട്വിറ്റര്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവച്ചെന്ന് മസ്‌ക്

May 15, 2022 - 9:15 am

ന്യൂയോര്‍ക്ക്: സമൂഹമാധ്യമമായ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്.4400 കോടി ഡോളറിനാണ്(ഏകദേശം 3.4 ലക്ഷം കോടി രൂപ) ട്വിറ്റര്‍ വാങ്ങാന്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക് തീരുമാനിച്ചിരുന്നത്. ട്വിറ്ററിലെ സ്പാം,വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വൈകുന്നതിനാലാണ് ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കുന്നത് എന്നാണ് മസ്‌ക് പറയുന്നത്.ട്വിറ്ററില്‍നിന്നു സ്പാം ബോട്ടുകള്‍ നീക്കുകയായിരിക്കും താന്‍ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന വിഷയമെന്ന് മസ്‌ക് പറഞ്ഞിരുന്നു.തങ്ങളുടെ സജീവ യൂസര്‍മാരില്‍ അഞ്ചുശതമാനത്തനു താഴെ മാത്രമാണ് സ്പാം അല്ലെങ്കില്‍ വ്യാജ അക്കൗണ്ടുകള്‍ കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു. മസ്‌കിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് ട്വിറ്ററിന്റെയും ടെസ് ലയുടേയും ഓഹരിവിലകള്‍ വിപരീതദിശയില്‍ ചാഞ്ചാടി. ട്വിറ്ററിന്റെ സ്റ്റോക്കില്‍ 18 ശതമാനത്തിന്റെ ഇടിവു നേരിട്ടപ്പോള്‍ ട്വിറ്റര്‍ ഇടപാടിന് മസ്‌ക് പണം കണ്ടെത്താന്‍ ഉപയോഗിക്കുമെന്നു കരുതുന്ന ഇലക്ട്രിക് കാര്‍ വമ്പനായ ടെസ്ലയുടെ ഓഹരിമൂല്യം അഞ്ചുശതമാനം കുതിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *