കുളിമുറിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയായ യുവതിയുടെ സ്വര്‍ണം കവരുകയും മാനഭംഗപ്പെടുത്തുകയും ചെയ്ത ആള്‍ അറസ്റ്റില്‍

പത്തനംതിട്ട: കുളിമുറിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍തൃമതിയായ യുവതിയുടെ സ്വര്‍ണം കവരുകയും മാനഭംഗ പ്പെടുത്തുകയും ചെയ്ത, സഹോദരന്റെ സുഹൃത്ത് അറസ്റ്റില്‍. പന്തളത്താണ് സംഭവം. ഇതുസംബന്ധിച്ച് യുവതിയുടെ പരാതിയില്‍ കുളനട സ്വദേശി സിനു രാജന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

2018 മാര്‍ച്ചിലാണ് സംഭവങ്ങളുടെ തുടക്കം. സഹോദരനെ കാണാന്‍ വീട്ടിലെത്തിയ സിനു രാജന്‍ യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തു കയും സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. രണ്ടുവര്‍ഷത്തിനുശേഷം യുവതിയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ സിനു രാജന്‍ പ്രചരിപ്പിച്ചതോടെ യാണ് ഈ മാസം മൂന്നിന് യുവതി പോലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്ര യിലായിരുന്ന ഇയാള്‍ മൂന്നാഴ്ച മുമ്പ് നാട്ടിലെത്തുകയും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയുമായിരുന്നു. കോവിഡ് പരിശോധനയുടെ റിസള്‍ട്ട് വന്നശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →