മലപ്പുറം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചതിനാല്‍ മുഴുവന്‍ തൊഴിലാളികളും 100 രൂപ അംശാദായം അടച്ച് പുതിയ പദ്ധതിയുടെ ഭാഗമാകണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ജില്ലാ ക്ഷേമനിധി ഓഫീസിലാണ് പുതിയ നിരക്കില്‍ അംശാദായം അടയ്ക്കേണ്ടത്. അല്ലാത്ത പക്ഷം അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതി ആനുകൂല്യം ലഭിക്കില്ല. കേരള കൈ തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 10 രൂപ അംശാദായം അടയ്ക്കുന്നവരും ക്ഷേത്രജീവനക്കാര്‍, പാചക തൊഴിലാളികള്‍, ബാര്‍ബര്‍ ബ്യൂട്ടീഷന്, ഗാര്‍ഹിക തൊഴിലാളികള്‍, അലക്ക് തൊഴിലാളികള്‍ എന്നീ ക്ഷേമനിധിയില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്. ഫോണ്‍: 0483 2730400.
മലപ്പുറം: അംശാദായം അടയ്ക്കണം
