കൈത്തറിതൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതിക്ക് അപേക്ഷിക്കാം

September 24, 2022

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളിൽ നിന്ന് 2022-23 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ …

മലപ്പുറം: അംശാദായം അടയ്ക്കണം

April 19, 2022

മലപ്പുറം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചതിനാല്‍ മുഴുവന്‍ തൊഴിലാളികളും 100 രൂപ അംശാദായം അടച്ച് പുതിയ പദ്ധതിയുടെ ഭാഗമാകണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ജില്ലാ ക്ഷേമനിധി ഓഫീസിലാണ് പുതിയ നിരക്കില്‍ അംശാദായം അടയ്‌ക്കേണ്ടത്. അല്ലാത്ത പക്ഷം …

പത്തനംതിട്ട: അംശാദായം ഒഴിവാക്കി

January 19, 2022

പത്തനംതിട്ട: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് ഉടമ/ തൊഴിലാളി അംശാദായം 2021 ഒക്ടോബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ ഒഴിവാക്കിയതായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

പാലക്കാട്: അംഗത്വം പുതുക്കാം

December 25, 2021

പാലക്കാട്: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2021 ലെ അംഗത്വം പുതുക്കല്‍ 2022 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നടക്കും. തൊഴിലാളികള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തിലെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് അംഗീകൃത ട്രേഡ് യൂണിയനുകള്‍, അസിസ്റ്റന്റ് …

ആലപ്പുഴ: വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

December 9, 2021

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2021-22 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ച ശേഷം സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്നവരുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട  ഫോറത്തില്‍ …

കാസർകോട്: ഒക്‌ടോബര്‍ 31 വരെ കുടിശ്ശിക അടയ്ക്കാം

September 3, 2021

കാസർകോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് കുറഞ്ഞത് ഒരു തവണയെങ്കിലും വിഹിതം അടച്ച 60 വയസ്സ് പൂര്‍ത്തിയാകാത്ത തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കുന്നതിനുളള കാലാവധി ഒക്‌ടോബര്‍ 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കാസർകോട്: തൊഴിലാളി ക്ഷേമനിധി: ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള അംശദായം ഒഴിവാക്കും

July 27, 2021

കാസർകോട്: കോവിഡിന്റെ രണ്ടാംതരംഗംമൂലം പൊതുഗതാഗത മേഖലയിൽ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തിൽ കേരളമോട്ടോർ, കേരള ഓട്ടോറിക്ഷ, കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളിക്ഷേമനിധി പദ്ധതികളിൽ  അംഗങ്ങളായവർക്ക്  2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുളള ആറ് മാസക്കാലയളവിലെ അംശദായം ഒഴിവാക്കി നൽകുമെന്ന് …

പാലക്കാട്: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പ്രസവ ധനസഹായം

June 22, 2021

പാലക്കാട്: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും 2013 ഏപ്രില്‍ മുതല്‍ 2020 ഡിസംബര്‍ വരെ പ്രസവ ധനസഹായം 2000 രൂപ ലഭിച്ചതും 13000രൂപ ഇതുവരെ ലഭിക്കാത്തതുമായ അംഗങ്ങള്‍ ജൂണ്‍ 26 ന് മുമ്പായി അസ്സല്‍ രേഖകള്‍ ഓഫീസില്‍ …

പത്തനംതിട്ട: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: പിഴയില്ലാതെ അംശാദായം അടക്കാന്‍ അവസരം

May 30, 2021

പത്തനംതിട്ട: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായിട്ടുളളവരില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ അംശാദായമടച്ച് അംഗത്വം പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക്  ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പിഴയില്ലാതെ തുക അടക്കാന്‍ അവസരം. എന്നാല്‍ രണ്ട് വര്‍ഷത്തെ അംശാദായമടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ടവര്‍, സര്‍ക്കാരിന്റെ …

എറണാകുളം: കോവിഡ്‌ പ്രത്യേക ധനസഹായം

May 20, 2021

കൊച്ചി: കേരള ബിൽഡിംഗ്‌ ആൻഡ്‌ അദർ കൺസ്ട്രക്ഷൻ വർക്കേർഴ്സ് വെൽഫെയർ ബോർഡിൽ അംഗത്വമുള്ള നിർമ്മാണ തൊഴിലാളികൾക്ക്‌ കോവിഡ്‌ പ്രത്യേക ധനസഹായം നൽകും. ധനസഹായം അപേക്ഷ കൂടാതെ അവരുടെ ബാങ്ക്‌ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ്‌ ഓഫീസർ അറിയിച്ചു.