റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി പ്രദേശത്തെ താമസക്കാര്‍ക്ക് വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി ധനമന്ത്രി. വായ്പ തടയാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല. ബാങ്കേഴ്സ് സമിതി അടക്കമുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തുണ്ട്. അതിരടയാള കല്ലിട്ട സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ തടസമില്ലെന്നും കെ.എൻ ബാലഗോപാൽ.

പത്തനംതിട്ടയിൽ സിൽവർ ലൈൻ പദ്ധതിക്കായി കല്ലിട്ട സ്ഥലം ഭൂമിയിൽ ഉൾപ്പെട്ടതിനാൽ ബാങ്ക് വായ്പ നിഷേധിച്ചിരുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും മന്ത്രി പറഞ്ഞു. സ്ഥലങ്ങൾക്ക് വായ്പ നിഷേധിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷം ജനങ്ങളുടെ മനസിൽ തീ കോരിയിടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *