വാക്കുതർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു

മൂലമറ്റം: ഇടുക്കി മൂലമറ്റം അശോകക്കവലയിൽ ഹോട്ടലിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റത്ത് സർവീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ ബാബു(32)വാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എ.കെ.ജി. കോളനിയ്ക്കടുത്ത് താമസിക്കുന്ന ഫിലിപ്പ് മാർട്ടിനെ(30) പോലീസ് കസ്റ്റഡിയിലെടുത്തു.

1022 മാർച്ച് 26 ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അശോകക്കവലയിൽ പുതുതായി തുറന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഫിലിപ്പും സനലും കൂട്ടാളികളും തമ്മിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് ഫിലിപ്പ് സനലിനെയും കൂടെയുണ്ടായിരുന്നവരെയും മർദ്ദിച്ചതായി പറയുന്നു. അതിനു ശേഷം അവിടെ നിന്നും കാറിൽ ഫിലിപ്പ് വീട്ടിലേയ്ക്ക് മടങ്ങി. കാറിനെ പിന്തുടർന്നെത്തിയ സനലും കൂട്ടാളികളും മൂലമറ്റം വീനസ് സർവീസ് സെന്ററിനടുത്ത് വെച്ച് ഫിലിപ്പിനെ തടഞ്ഞതോടെ വീണ്ടും സംഘർഷമുണ്ടായി

.ഇതിനിടെ ഫിലിപ്പിന്റെ കാറ് അടിച്ചു തകർത്തായും മർദിച്ചതായും പറയുന്നു. ക്ഷുഭിതനായ ഫിലിപ്പ് വീട്ടിൽനിന്നും തോക്കുമായെത്തി വെടിവെക്കുകയായിരുന്നു. തോക്കുമായി വരുന്നതുകണ്ട് ബൈക്കിൽ രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ സനലിന്റെ തലയ്ക്ക് പിന്നിലാണ് വെടിയേറ്റത്. ഇയാളെ മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയിലെലെത്തിച്ചെങ്കിലും മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →