മഴയില്‍ മണ്ണുവന്നു മൂടിയ റോഡ് നന്നാക്കിയ ആളുകള്‍ക്കുനേരെ ആക്രമണം, രണ്ടുപേര്‍ക്ക് വെട്ടേറ്റു

കൊല്ലം: മഴവെള്ളപ്പാച്ചിലില്‍ മണ്ണുവന്നു മൂടുകയും കുണ്ടും കുഴിയുമായ റോഡ് നന്നാക്കിയ ആളുകള്‍ക്കുനേരെ ആക്രമണം. അക്രമത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീശൈലത്തില്‍ മുരളീധരനെ (62) തെന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. തെന്മല ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ ചില്ലറവില്‍പനശാലയിലെ ജീവനക്കാരനായ പുത്തന്‍പുരയില്‍ കമലാസനന്‍ (53), ഇടമണ്‍ താന്നിവിള സുന്ദരേശന്‍ (63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കമലാസനന്‍ പുനലൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലും സുന്ദരേശന്‍ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.

ഇടമണ്‍-റെയില്‍വേ സ്റ്റേഷന്‍- ചിറ്റാലംകോട് റോഡിലായിരുന്നു സംഭവം. കുണ്ടും കുഴിയുമായ റോഡ് നന്നാക്കാനെത്തിയ നാട്ടുകാരെ അക്രമിക്കാന്‍ വാളുമായി ഓടിയെത്തിയ പ്രതി ഒരാളെ പിടിച്ചു തള്ളി. ഇത് ചോദ്യംചെയ്ത കമലാസനന്റെ കൈയില്‍ വാള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയപ്പോഴാണ് സുന്ദരേശനു പരിക്കേറ്റത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →