കുറ്റിയാടി : കുറ്റിയാടി ടൗണിലെ വസ്‌ത്രവ്യാപാരക്കടയില്‍ ഗുണ്ടാ ആക്രമണം നടത്തിയശേഷം ഒളിവിലായിരുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. മരുതോങ്കര മണ്ണൂര്‍ ആലക്കാട്ട് കൊറ്റത്തുമ്മല്‍ ജസീര്‍ (34) ആണ് അറസ്‌റ്റിലായത്. റെഡിമെയ്‌ഡ് ഷോപ്പില്‍ അതിക്രമിച്ചുകയറി ജീവനക്കാരെയും നാട്ടുകാരെയുമടക്കം ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപെട്ട സംഘം ഒളിവിലായിരുന്നു.
കടയിലെ ജീവനക്കാരന്‍ തിരിച്ചറിയുകയും സിസി ടിവിയില്‍ കാണുകയും ചെയ്‌ത പ്രതിയാണ് ജസീര്‍. അയല്‍ സംസ്ഥാനത്തടക്കം മുങ്ങി നടന്ന ഇയാള്‍ നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോസീസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. സിപിഒമാരായ പ്രവീണ്‍ , ശ്രീജിത്ത് ,തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
മുമ്പ് പോലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നതായി പോലീസ് പറഞ്ഞു. തെളിവെടുപ്പിന് ശേഷം നാഥാപുരം ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്ര് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്‌തു . മരുതോങ്കര സ്വദേശികളായ സുമിത്, ഷിബു.വിജീഷ് തുടങ്ങിയവരാണ് മറ്റുപ്രതികള്‍ സംഘത്തിനെതിരെ വധശ്രമം ഉള്‍പ്പടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.



