തൃശൂര്‍ : ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെസ്റ്റ് ബെംഗാള്‍ സ്വേേദശി ബിനു ഓറോണ്‍(39) എന്ന ആളാണ് പ്രതി. ഇരിങ്ങാലക്കുട അഡീണല്‍ജില്ലാ സെഷന്‍സ് ജഡ്‌ജി കെ.എസ് രാജീവ് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. 2018 നവംബര്‍ ആറിന് രാവിലെ 8 മണിയോടെ പുത്തന്‍ ചിറയിലുളള കരിങ്ങാച്ചിറ പേന്‍തുരുത്തുറോഡില്‍ നിക്‌സ എന്ന ആളിന്റെ ഫാമിനോട് ചേര്‍ന്നുളള വീട്ടില്‍ വച്ചാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
പ്രതിയും ഭാര്യയും താമസിച്ചിരുന്ന വീട്ടില്‍ ഭാര്യയെ കാണാഞ്ഞതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ പ്രതി മറ്റൊരാള്‍ക്കൊപ്പം ഭാര്യയെ കണ്ടതാണ് കൊലപാതകത്തിന് കാരണം. . ഭാര്യയെ അന്വേഷിച്ച നടക്കവെ ഫാമിലെ കോമ്പൗണ്ടിനകത്തുളള വീടിിന്‍റെ കിടപ്പുമുറിയില്‍ ഭാര്യയേയും ബുദ്ധവ ഓറെ (അരുണ്‍) എന്ന ആളിനേയും കണ്ടതോടെ പ്രകോപിതനായ പ്രതി പട്ടിക വടിയെടുത്ത് വാതില്‍ തുറന്ന് അകത്തുകടന്ന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. . തടുക്കാന്‍ ശ്രമിച്ച അരുണിനെയും ഇയാള്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കേസില്‍ പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്‌തരിക്കുകയും 40 രേഖകള്‍ ഹാജരാക്കുകയും ചെയ്‌തു. ശാസ്‌ത്രീയ തെളിവുകളുുടെയും സാക്ഷി മൊഴികളുടെയും അടുസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.



