റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുള്ളത്തുകണ്ടം തോട്ടിലെ കലുങ്കിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

March 10, 2022 - 6:37 pm

    
    മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഉള്‍പ്പെടുത്തി ആവോലി ഡിവിഷനിലെ മുള്ളത്തുകണ്ടം തോട്ടില്‍ നിര്‍മ്മിക്കുന്ന കലുങ്കിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2021 – 2022 വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്ക് നിര്‍മ്മിക്കുന്നത്. 

    യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ജി.രാധാകൃഷ്ണന്‍, സിബിള്‍ സാബു, ഷിവാഗോ തോമസ്, ബെസ്റ്റിന്‍ ചേറ്റൂര്‍, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ ബിജു മുള്ളങ്കുഴി, ബിന്ദു ജോര്‍ജ്, അഷ്‌റഫ് മൊയ്തീന്‍, വി.എസ് ഷെഫാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *