അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മുട്ടക്കോഴി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

February 20, 2022 - 7:53 pm

പത്തനംതിട്ട: മൃഗ സംരക്ഷണ വകുപ്പിന്റെ 2020-21 വര്‍ഷത്തെ (സ്പില്‍ ഓവര്‍) പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് മുട്ടക്കോഴി എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 600 രൂപ ഗുണഭോക്തൃ വിഹിതം നല്‍കി 45-60 ദിവസം പ്രായമായ 10 മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങാം. വളര്‍ത്താന്‍ താല്പര്യം ഉള്ളതും സ്വന്തമായി സുരക്ഷിതമായി കൂടുള്ളതുമായ വനിത ഗുണഭോക്താക്കള്‍ക്ക് ഇതിനായി അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 21ന് രാവിലെ 10ന് മുന്‍പ് മൃഗാശുപത്രിയില്‍ എത്തിക്കണം. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *