ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളോടു നിഷ്ക്രിയത്വം കാണിക്കുന്ന അമേരിക്കന്‍ ടെക് വമ്പന്മാരായ ഗൂഗിള്‍, ട്വിറ്റര്‍, ഫെയ്സ്ബുക്ക് എന്നിവയെ ശക്തമായി വിമര്‍ശിച്ച് കേന്ദ്രം.വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യുന്നതിന് സജീവമായി ഇടപെടുന്നില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍. ഈ നടപടി പല ഉള്ളടക്കങ്ങളും നിരോധിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയെന്നും ഇതു അഭിപ്രായ സ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള വെല്ലുവിളിയായാണു രാജ്യാന്തരസമൂഹം വീക്ഷിച്ചതെന്നും ചൂണ്ടിക്കാട്ടി. ഗൂഗിളിന്റെ യുട്യൂബ്് പ്ലാറ്റ്ഫോമിലുള്ള 55 ചാനലുകളും ഏതാനും ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഡിസംബറിലും ജനുവരിയിലുമായി സര്‍ക്കാരിന്റെ അടിയന്തര അധികാരം ഉപയോഗിച്ചു നീക്കം ചെയ്തതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് ഐ.ബി. മന്ത്രാലയ അധികൃതരുടെ നീക്കം. ഈ ചാനലുകള്‍ വ്യാജവാര്‍ത്ത അല്ലെങ്കില്‍ ഇന്ത്യാ വിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അയല്‍രാജ്യമായ പാകിസ്താനില്‍നിന്ന് ഉത്ഭവിക്കുന്ന അക്കൗണ്ടുകള്‍ വഴി തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
റിപ്പോര്‍ട്ട്
ന

