ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.പി. റീത്ത ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷി സമാജ്വാദി പാര്‍ട്ടിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണു നടപടി. സമാജ്വാദി പാര്‍ട്ടി ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ മായങ്കിനെ മത്സരിപ്പിക്കുമെന്നാണു സൂചന. യു.പി. തെരഞ്ഞെടുപ്പില്‍ മകന് സീറ്റ് ലഭിക്കാനായി എം.പി. സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധയാണെന്ന് റീത്ത ബഹുഗുണ ജോഷി നേരത്തെ വ്യക്തമാക്കിയിരുന്നു. 24 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷം 2016 ലാണു റീത്ത ബി.ജെ.പിയില്‍ ചേര്‍ന്നത്.
റിപ്പോര്‍ട്ട്
ന

