റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ 30 അംഗ താരപ്രചാരകരുടെ പട്ടിക പുറത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും അടക്കമുള്ള പ്രമുഖര്‍ അടങ്ങുന്നതാണ് പട്ടിക. അതേസമയം, പാര്‍ട്ടി എം.പിമാരായ മനേക ഗാന്ധി, മകന്‍ വരുണ്‍ ഗാന്ധി എന്നിവരെ ഒഴിവാക്കിയാണ് പട്ടിക. നേരത്തെ പാര്‍ട്ടി ദേശീയ പ്രവര്‍ത്തക സമിതിയില്‍നിന്നും ഇവരെ പുറത്താക്കിയിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വരുണ്‍ പലതവണ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. 30 അംഗ താരപ്രചാരകരുടെ പട്ടികയില്‍ ഒന്നാം പേരുകാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് തുടങ്ങിയവരും പട്ടികയിലുണ്ട്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴു വരെ ഏഴു ഘട്ടങ്ങളിലായി നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *