റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമയം മലയാളത്തിനുവേണ്ടി വായനക്കാർ വിധികർത്താക്കളായി കൊണ്ട് 2020 2021 ലെ മൂന്നാമത് സമയം മൂവി അവാർഡ് പ്രഖ്യാപിച്ചു. ഒരു മാസത്തെ ഓൺലൈൻ വോട്ടിങ്ങിലൂടെ ആണ് വായനക്കാർ കാർ 2020 21 കാലഘട്ടത്തിലെ മലയാള സിനിമയിലെ മികച്ച പ്രതിഭകളെ കണ്ടെത്തിയത്. തീയറ്ററിലും ഒടിടിയിലും എത്തിയ സിനിമകളെല്ലാം ഈ മത്സരത്തിൽ പരിഗണിച്ചിരുന്നു.മികച്ച സിനിമയായി ഹോം, മികച്ച നടനായി ഇന്ദ്രൻസ് , മികച്ച നടിയായി നിമിഷ സജയൻ , മികച്ച സംവിധായകനായി റോജിൻ തോമസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഹോം, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ , അഞ്ചാംപാതിര, അയ്യപ്പനുംകോശിയും ,കപ്പേള, സൂഫിയും സുജാതയും, വെള്ളം, ജോജി, നായാട്ട്, എന്നീ സിനിമകളിൽ
മികച്ച ചിത്രത്തിനുള്ള മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ചിത്രം റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം ആയിരുന്നു.

ബിജു മേനോൻ , ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, മനോജ് കെ , പൃഥ്വിരാജ് സുകുമാരൻ , കുഞ്ചാക്കോബോബൻ ,ജയസൂര്യ, ഇന്ദ്രൻസ് എന്നിവർ മികച്ച നടൻമാരുടെ പട്ടികയിൽ ഉണ്ടായിരുന്നു. ഇവരിൽ നിന്നും 68 ശതമാനം വോട്ടുകളോടെ മികച്ച നടനായി തെരഞ്ഞെടുത്തത് ഹോം സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിനാണ്.

മഞ്ജുവാര്യർ അനഘ നാരായണൻ സാനിയ ഇയ്യപ്പൻ സംയുക്ത മേനോൻ ഗ്രേസ് ആൻറണി രജിഷ വിജയൻ പ്രയാഗ മാർട്ടിൻ എന്നിവരിൽ നിന്നു 58 ശതമാനം വോട്ടുകളും ആയി നിമിഷ സജയനെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.

മികച്ച സംവിധായകൻ എന്ന വിഭാഗത്തിലേക്ക് മത്സരിച്ചത് മാർട്ടിൻ പ്രാക്കാട്ട് (നായാട്ട് ), സച്ചി (അയ്യപ്പനുംകോശിയും ) സെന്ന ഹെഗ്ഡെ (തിങ്കളാഴ്ച നിശ്ചയം ) ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) പ്രജേഷ് സെൻ (വെള്ളം) ഷാനവാസ് നരണി പുഴ (സൂഫിയും സുജാതയും ) ദിലീഷ് പോത്തൻ (ജോജി ) ലിജോ ജോസ് പെല്ലിശ്ശേരി (ചുരുളി ) റോജിൻ തോമസ് (ഹോം ) എന്നിവരായിരുന്നു.ഇതിൽ നിന്നും റോജിൻ തോമസിനെയാണ് മികച്ച സംവിധായകനായി വായനക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്.

അഞ്ചാം പാതിര യിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച
മലയാളികളുടെ പ്രിയതാരമായ ഷറഫുദ്ദീൻ ആണ് മികച്ച വില്ലനായി തെരഞ്ഞെടുത്തത്. ഈ മത്സര രംഗത്തേക്ക് ഉണ്ടായിരുന്നവർ സിദ്ദീഖ്, ഷൈൻ ടോം ചാക്കോ , ചെമ്പൻ വിനോദ് ജോസ് , ധനേഷ് ആനന്ദ്, ഇർഷാദ്, വിഷ്ണു ഉണ്ണികൃഷണൻ, സുമേഷ് മൂർ, ഫഹദ് ഫാസിൽ എന്നിവരായിരുന്നു.

മികച്ച പുതുമുഖ താരം സാഗർ സൂര്യ (കുരുതി) മികച്ച സഹനടൻ നസ്ലിൻ (ഹോം) മികച്ച സഹനടി വിൻസി അലോഷ്യസ് (കനകം കാമിനി കലഹം)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *