റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരില്‍ കൊറോണ ബാധ ഗുരുതരം, ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

May 30, 2020 - 3:34 pm

കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ വൈറസ് ബാധ ഗുരുതരനിലയില്‍. ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് പോകുന്ന രീതിയിലാണ് കാര്യങ്ങള്‍. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതലാണ് ഇവിടെ രോഗവ്യാപനമെന്ന വസ്തുത മുഖ്യമന്ത്രിതന്നെ ഇന്നലെ അറിയിച്ചിട്ടും ആളുകള്‍ പതിവുപോലെ ഇറങ്ങിനടക്കുകയാണെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പുനല്‍കുന്നു. ഇതുമൂലം കണ്ണൂരില്‍ ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. ഇവിടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കും.

സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്ത് 10 ശതമാനം പേര്‍ക്കാണ് രോഗം പകരുന്നത്. എന്നാല്‍, കണ്ണൂരില്‍ ഇത് 20 ശതമാനമാണ്. 93 ആക്ടീവ് കേസില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെയാണ് വന്നത്. സമ്പര്‍ക്കത്തിലൂടെ മാത്രം ഈ ആഴ്ച 27 പേര്‍ക്കാണ് രോഗം പകര്‍ന്നത്. ഇതില്‍ കൂടുതലും കണ്ണൂര്‍ ജില്ലയിലാണ്. എന്നാല്‍, സംസ്ഥാനവ്യാപകമായി സാമൂഹിക വ്യാപനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *