റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: പഞ്ചാബിനും കേരളത്തിനും തോല്‍വി

January 5, 2022 - 3:37 pm

ഇന്‍ഡോര്‍: എഴുപത്തിയൊന്നാമത് ദേശീയ ജൂനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്കു തോല്‍വി. പുരുഷ വിഭാഗത്തില്‍ ചാമ്പ്യനായ പഞ്ചാബും വനിതകളിലെ ചാമ്പ്യന്‍ കേരളവുമാണു തോറ്റത്. പുരുഷ വിഭാഗം ലെവല്‍ വണ്‍ എ ഗ്രൂപ്പില്‍ ന്യൂഡല്‍ഹി 78-56 എന്ന സ്‌കോറിനാണു പഞ്ചാബിനെ തോല്‍പ്പിച്ചു. വനിതകളുടെ ലെവല്‍ വണ്‍ എ ഗ്രൂപ്പില്‍ പഞ്ചാബ് 80-44 എന്ന സ്‌കോറിനാണു കേരളത്തെ തോല്‍പ്പിച്ചത്. പഞ്ചാബിനു വേണ്ടി കാവ്യ സിം 25 പോയിന്റും കനിശ്ര ധിര്‍ 20 പോയിന്റുമായും തിളങ്ങി. കേരളത്തിനു വേണ്ടി അലീന ആന്റണി 18 പോയിന്റുമായി മുന്നിട്ടുനിന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മധ്യപ്രദേശ് 60-46 ന് ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ചു. പുരുഷന്‍മാരില്‍ തമിഴ്നാട് 67-60 നു മഹാരാഷ്ട്രയെ തോല്‍പ്പിച്ചു. ബി ഗ്രൂപ്പില്‍ ഉത്തര്‍പ്രദേശ് 80-73 നു കര്‍ണാടകയെയും ഹരിയാന 73- 67 ന് ഉത്തരാഖണ്ഡിനെയും ഗുജറാത്ത് 77-66 നു ജമ്മു കശ്മീരിനെയും തോല്‍പ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *