റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുവാഹത്തി: തീവ്രവാദികളെന്നു കരുതിയും പിന്നീടു സംഘര്‍ഷത്തിനിടയിലും കരസേനാംഗങ്ങള്‍ നടത്തിയ വെടിവയ്പ്പില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട നാഗാലാന്‍ഡില്‍ കരസേനയുടെ അന്വേഷണസംഘം സന്ദര്‍ശനത്തിന്. കഴിഞ്ഞ നാലിനു വെടിവയ്പ്പുണ്ടായ ടിരു – ഓട്ടിങ് മേഖലയില്‍ നാളെ സന്ദര്‍ശനം നടത്താനാണു തീരുമാനം. കരസേനയുടെ 21 പാരാ സ്പെഷല്‍ ഫോഴ്സസ് യൂണിറ്റാണു പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. നാട്ടുകാരുടെ ആക്രമണത്തില്‍ ഒരു െസെനികന്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികള്‍ക്കായുള്ള െസെനികരുടെ തെരച്ചില്‍ ഗ്രാമീണരുടെ കൂട്ടക്കൊലയില്‍ കലാശിച്ചത് വലിയ വിവാദത്തിനു കാരണമായിരുന്നു. സായുധസേനയുടെ പ്രത്യേകാധികാര നിയമം (അഫ്സ്പ) പിന്‍വലിക്കണമെന്ന ആവശ്യം പതിന്മടങ്ങ് ശക്തമായി. തുടര്‍ന്ന്, നാഗാലാന്‍ഡില്‍ അഫ്സ്പ പിന്‍വലിക്കുന്നതു പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *