റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈക്കം ഫയര്‍ സ്റ്റേഷന് പുതിയ ഫസ്റ്റ് റെസ്‌പോണ്‍സ് വാഹനം

November 24, 2021 - 8:50 pm

കോട്ടയം: വൈക്കം അഗ്‌നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍(എഫ്.ആര്‍.വി) എത്തി.  

പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളില്‍ വലിയ വാഹനങ്ങള്‍ കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ എഫ്.ആര്‍.വിക്ക് എത്താന്‍ കഴിയും. സി.കെ. ആശ എം.എല്‍.എ. വാഹനം വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.

തീപിടുത്തം ഉണ്ടായാല്‍ അണയ്ക്കുന്നതിനായി 400 ലിറ്റര്‍ വെള്ളം, വാതക ചോര്‍ച്ച ഉണ്ടായി തീ പിടിച്ചാല്‍ അണയ്ക്കുന്നതിന് 50 ലിറ്റര്‍ ഫോം, മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കാനുള്ള കട്ടിംഗ് മെഷീന്‍, വാഹനാപകടം ഉണ്ടായാല്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് മെഷീന്‍ എന്നിവ വാഹനത്തിലുണ്ട്. എഫ്.ആര്‍.വി. കൂടാതെ ജീപ്പ്, ആംബുലന്‍സ്, മൂന്ന് മൊബൈല്‍ ടാങ്കുകള്‍ എന്നിവയാണ് വൈക്കം അഗ്‌നിരക്ഷാ സേന ഓഫീസിനുള്ളത്. അഞ്ചു ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 44 ജീവനക്കാരുടെ സേവനം ലഭ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *