കൊല്‍ക്കത്ത: ഗോവ മുന്‍ മുഖ്യമന്ത്രി ലുസീഞ്ഞോ ഫെലേയ്‌റോയെ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. അടുത്ത വര്‍ഷമാദ്യം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സജീവമായി രംഗത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഫെലേയ്‌റോയുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം വരുന്നത്. ‘ഗോവയുടെ പുത്തന്‍ പ്രഭാതം’ എന്ന പ്രചാരണ മുദ്രാവാക്യത്തോടെ സംസ്ഥാനത്ത് തൃണമൂല്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി വരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷനായ അദ്ദേഹം സെപ്റ്റംബറിലാണ് കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടിയത്. നവംബര്‍ 29-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
