റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പൊതു-സ്വകാര്യ പങ്കാളിത്ത പ്രഥമ റെയില്‍വേ സ്റ്റേഷന്‍ 15ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

November 14, 2021 - 3:49 pm

ഭോപ്പാല്‍: പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ 15ന് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തെ വെല്ലുംവിധമുള്ള ലോകോത്തര സൗകര്യങ്ങളോടെയാണ് ഭോപ്പാലിലെ ഹബീബ്ഗഞ്ജ് റെയില്‍വേ സ്റ്റേഷന്‍ പുനര്‍നിര്‍മിച്ചത്. റെയില്‍വേ സ്റ്റേഷന്‍ റാണി കമലാപതിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്ന ചടങ്ങും പ്രധാനമന്ത്രി നിര്‍വഹിക്കും. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ ഈ റെയില്‍വേ സ്റ്റേഷന്‍ ജര്‍മനിയിലെ ഹൈഡെല്‍ബര്‍ഗ് റെയില്‍വേ സ്റ്റേഷന്റെ മാതൃകയില്‍ 450 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. ആറ് ലിഫ്റ്റുകള്‍, 11 എസ്‌കലേറ്ററുകള്‍, മൂന്ന് ട്രാവലേറ്റേഴ്‌സ് എന്നിവ ഒരുക്കിയിട്ടുണ്ട്. 700 യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *