കും​ഭ​മേ​ളയിലെ പെൺകുട്ടിയുടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് : കൊ​ച്ചി​യി​ലെ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് മ​ട​ങ്ങി

കൊ​ച്ചി: കും​ഭ​മേ​ളയിലെ പെൺകുട്ടിയുടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കാ​ൻ കൊ​ച്ചി​യി​ലെ​ത്തി​യ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് മ​ട​ങ്ങി. താ​ര​ത്തെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ത​ത്കാ​ല​ത്തേ​ക്ക് അ​വ​സാ​നി​പ്പി​ച്ചെ​ന്നാ​ണ് സൂ​ച​ന.തൃ​ക്കാ​ക്ക​ര​യി​ലും കാ​ക്ക​നാ​ടും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഹൈ​ക്കോ​ട​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും സം​ഘ​ത്തി​ന്‍റെ അ​ടു​ത്ത നീ​ക്കം.

കാ​ക്ക​നാ​ട് എ​ൻ​ജി​ഒ ക്വാ​ട്ടേ​ഴ്സ് ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത ഫ​ർ​മാ​ൻ​ഖാ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണ​ന​യി​ലാ​ണ​ന്ന കാ​ര്യം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു.വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മേ​യ് 20 വ​രെ ഫ​ർ​മാ​ൻ​ഖാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പും കൈ​മാ​റി​യി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും സം​ഘ​ത്തി​ന്‍റെ അ​ടു​ത്ത നീ​ക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →