റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞ് സൂചികകള്‍

November 11, 2021 - 10:55 am

മുംബൈ: നേട്ടം നിലനിര്‍ത്താനാകാതെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ രണ്ടാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മുഹൂര്‍ത്ത വ്യാപരത്തിലുണ്ടായ നേട്ടം ഈ വാരത്തിലെ ആദ്യദിനം നിലനിര്‍ത്തിയതോടെ നിക്ഷേപകര്‍ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആഗോള വിപണികളിലെ ദുര്‍ബലാവസ്ഥ ഇന്ത്യന്‍ വിപണികളെ പ്രതികൂലമായി ബാധിച്ചതോടെ വ്യാപാരത്തില്‍ കടുത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. കഴിഞ്ഞ രണ്ട് ദിവസവും നഷ്ടത്തിലാണ് വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത്.സെന്‍സെക്സ് 325 പോയിന്റ് നഷ്ടത്തില്‍ 60,107ലും നിഫ്റ്റി 93 പോയിന്റ് താഴ്ന്ന് 17,950ലുമാണ് ഇന്നലെ വ്യാപാരം ആരംഭിച്ചത്. മെറ്റല്‍, റിയാല്‍റ്റി, ബാങ്ക് ഓഹരികളിലുണ്ടായ സമ്മര്‍ദം വിപണിയെ നഷ്ടത്തിലാക്കി. സെന്‍സെക്സ് 80.63 പോയിന്റ് നഷ്ടത്തില്‍ 60,352.82ലും നിഫ്റ്റി 27.10 പോയിന്റ് താഴ്ന്ന് 18,017.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. െചെനയിലേതുള്‍പ്പടെ ആഗോളതലത്തിലുള്ള വിലക്കയറ്റ ഭീഷണിയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. യുഎസിലെ പണപ്പെരുപ്പ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. യുപിഎല്‍, ഭാരതി എയര്‍ടെല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *