ദുബായ്: ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ട് ഘട്ടത്തിലേക്കു മുന്നേറാനാകാതെ ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞ വിരാട് കോഹ്ലിക്ക് ഐ.സി.സി. റാങ്കിങ്ങിലും പടിയിറക്കം. ഏറ്റവും പുതിയ റാങ്കിങ്ങില്‍ ബാറ്റ്സ്മാന്മാരില് കോഹ്ലിക്ക് എട്ടാം സ്ഥാനം. 839 റേറ്റിങ് പോയിന്റുമായി പാകിസ്താന് നായകന് ബാബര്‍ അസമാണു പട്ടികയില്‍ മുന്നില്‍. ഇം ണ്ടിന്റെ ഡേവിഡ് മലാന് 800 പോയിന്റുമായി രണ്ടാമതെത്തി. ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം മൂന്നാം സ്ഥാനത്തേക്കു കുതിച്ചെത്തി.
ഓസീസ് നായകന് ആരണ് ഫിഞ്ചി (732) നു പിന്നില്‍ അഞ്ചാമനായി ഇന്ത്യയുടെ ലോകേഷ് രാഹുലുണ്ട്. 727 റേറ്റിങ് പോയിന്റാണു രാഹുലിന്റെ് സമ്പാദ്യം. പാകിസ്താന് ഓപ്പണര്‍ മുഹമ്മദ് റിസ്വാന് (718), ന്യൂസിലന്‍ഡിന്റെ ഡെവണ്‍ കോണ്‍വേ (700) എന്നിവര്‍ക്കു പിന്നില്‍ 698 പോയിന്റുമായാണ് വിരാട് കോഹ്ലി എട്ടാം സ്ഥാനത്തേക്കു വീണത്. ഇം ണ്ടിന്റെ ജോസ് ബട്ലര് (674), ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ഡര്‍ ദസന് (669) എന്നിവരാണ് ഒന്‍പതും പത്തും സ്ഥാനങ്ങളില്‍.
ബൗളര്‍മാരില്‍ ആദ്യപത്തില്‍ ഒരു ഇന്ത്യന്‍ താരംപോലുമില്ല. ലോകകപ്പില്‍ വിക്കറ്റ് വേട്ട നടത്തിയ ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ 797 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കയുടെ ടബ്രെയ്സ് ഷംസി (784), ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് (727), അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന് (710), ഓസ്ട്രേലിയയുടെ ആദം സാംപ (709) എന്നിവര്‍ രണ്ടുമുതല്‍ അഞ്ചുസ്ഥാനങ്ങളിലെത്തി. അഫ്ഗാന്റെ മുജീബുര്‍ റഹ്മാന്, ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോക്കിയ, ഓസ്ട്രേലിയുടെ ജോഷ് ഹെയ്സല്‍വുഡ്, ന്യൂസിലന്‍ഡിന്റെ ടിം സൗത്തി, ഇം ണ്ടിന്റെ ക്രിസ് ജോര്‍ദന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഓള്‍റൗണ്ടര്‍മാരിലും ഇന്ത്യക്കാര്‍ക്ക് ആദ്യസ്ഥാനങ്ങളില്‍ ഇടമില്ല. അഫ്ഗാന്റെ മുഹമ്മദ് നബി, ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി.


