റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താനൂർ: മലപ്പുറം താനൂർ ദേവദാർ റെയിൽവേ പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു. തിരൂരിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന തവക്കൽ എന്ന് പേരുള്ള സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല. ദേവദാർ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് അതിവേഗത്തിൽ താഴേക്ക് വരുമ്പോൾ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന് നിയന്ത്രണംവിട്ടാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *