റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രസീല്‍: 2022ല്‍ ഖത്തറില്‍ വെച്ചു നടക്കുന്ന ലോകകപ്പ് തന്റെ കരിയറില്‍ അവസാനത്തെ ലോകകപ്പാവാന്‍ സാധ്യതയുണ്ടെന്ന് നെയ്മര്‍. ഫുട്ബോളില്‍ തന്നെ കൂടുതല്‍ മനസുറപ്പിച്ചു നിര്‍ത്താന്‍ തനിക്കു കഴിയുമെന്നുറപ്പില്ലാത്തതു കൊണ്ടാണ് ഇതു പറയുന്നതെന്നും താരം വ്യക്തമാക്കി.

2014ലെയും 2018ലെയും ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിന്റെ കുന്തമുനയായിരുന്നു പിഎസ്ജി താരമെങ്കിലും ടീമിന് കിരീടം നേടിക്കൊടുക്കാന്‍ നെയ്മര്‍ക്കു കഴിഞ്ഞിട്ടില്ല. 2014ലെ ലോകകപ്പില്‍ സെമി ഫൈനലിലും 2018ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ബ്രസീല്‍ തോറ്റു പുറത്താവുകയായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ലോകകപ്പ് കിരീടം നേടാന്‍ താന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം പറയുന്നു.

കഴിഞ്ഞ ലോകകപ്പിലെ പോലെ ഞാന്‍ ഇനി നടക്കാന്‍ പോകുന്ന ലോകകപ്പിനെയും അഭിമുഖീകരിക്കും, എനിക്ക് മാനസികമായി കൂടുതല്‍ സോക്കറുമായി മുന്നോട്ട് പോകാന്‍ കഴിയുമോ അറിയില്ല. സാധ്യമായതെല്ലാം ഞാന്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *