2022ലെ ലോകകപ്പോടെ വിരമിക്കുമെന്ന സൂചന നല്‍കി നെയ്മര്‍
ബ്രസീല്‍: 2022ല്‍ ഖത്തറില്‍ വെച്ചു നടക്കുന്ന ലോകകപ്പ് തന്റെ കരിയറില്‍ അവസാനത്തെ ലോകകപ്പാവാന്‍ സാധ്യതയുണ്ടെന്ന് നെയ്മര്‍. ഫുട്ബോളില്‍ തന്നെ കൂടുതല്‍ മനസുറപ്പിച്ചു നിര്‍ത്താന്‍ തനിക്കു കഴിയുമെന്നുറപ്പില്ലാത്തതു കൊണ്ടാണ് ഇതു പറയുന്നതെന്നും താരം വ്യക്തമാക്കി. 2014ലെയും 2018ലെയും ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിന്റെ കുന്തമുനയായിരുന്നു …