റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഓഫ് ലൈനില്‍ ഡിജിറ്റല്‍ പേമെന്റ് നടത്താനായി റിസര്‍വ് ബാങ്ക് സംവിധാനം ഒരുക്കുന്നു. ചെറുകിട ആവശ്യങ്ങള്‍ക്കായയുള്ള പണമിടപാടുകള്‍ക്കായിരിക്കും ഈ സംവിധാനം. ഗ്രാമീണ മേഖലകളിലുള്‍പ്പെടെ ഡിജിറ്റല്‍ പേമെന്റ് വിപുലമാക്കുന്നതിന് വേണ്ടിയാണ് ബാങ്കില്‍ നിന്ന് ലഭിക്കുന്ന ചിപ്പ് അധിഷ്ഠിത വിസ ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴി പണമിടപാട് നടത്തുന്നതിന് പുതിയ സംവിധാനം റിസര്‍വ് ബാങ്ക് ഒരുക്കുന്നത്. ഈ സംവിധാനത്തിലൂടെ പണമിടപാട് നടത്തുന്നതിന് പ്രൂഫ് ഓഫ് കോണ്‍സെപ്റ്റ്( പി ഒ സി) സാങ്കേതിക വിദ്യയാണ് കാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്നത്.യെസ് ബേങ്കിന്റെയും ആക്‌സിസ് ബേങ്കിന്റെയും പങ്കാളിത്തത്തോടെയാണ് പുതിയ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യത കുറവുള്ള ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബേങ്കില്‍ നിന്ന് ലഭിക്കുന്ന ചിപ്പ് അധിഷ്ഠിത വിസ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴി പ്രതിദിനം 200 രൂപ മുതല്‍ 2,000 രൂപ വരെ പണമിടപാട് നടത്താവുന്നതാണ്. ഇതിന് പുറമെ ഡിജിറ്റല്‍ പരിജ്ഞാനമില്ലാത്ത, സ്മാര്‍ട്ട്ഫോണ്‍ ഉള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് ഫോണിലേക്ക് ലിങ്ക് ചെയ്യാന്‍ ശബ്ദസംവിധാനത്തിലൂടെ പേമെന്റ് നടത്താനും സൗകര്യമുണ്ട്. സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് ചിപ്പ് മുഖേനയും ഇടപാട് നടത്താം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *