റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ ; കൊടകര കുഴല്‍പണക്കേസില്‍ കൂടുതല്‍ പണം കണ്ടെടുത്തു. ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്റോയാണ്‌ 1,40,000രൂപ ഹാജരാക്കിയത്‌. പ്രതി ദീപ്‌തി ഇയാള്‍ക്ക്‌ കടമായി നല്‍കിയതായിരുന്നു തുക. ദീപ്‌തിക്ക് സ്ഥലം വിറ്റ വകയില്‍ ലഭിച്ച പണം തനിക്കു കടമായി നല്‍കിയതാണെന്നാണ്‌ പോലീസിനോട് പറഞ്ഞത്‌.

കേസില്‍ ഇനിയും പണം കണ്ടെടുക്കാനുണ്ട്‌. പോലീസ്‌ ഇത്‌ സംബന്ധിച്ചുളള അന്വെഷണം തുടരുകയാണ്‌. കേസില്‍ 22 പ്രതികളെ വീണ്ടും ചേദ്യം ചെയ്‌ത്‌ വരുന്നതിനിടെയാണ്‌ പണം തിരികെ ഏല്‍പ്പിക്കുന്നതിനായി കൂടുതല്‍ പേര്‍ രംഗത്തെത്തിയത്‌. ഏകദേശം ഒന്നരകോടി രൂപമാത്രമാണ്‌ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടുളളത്‌. മൂന്നരകോടി രൂപയുടെ കവര്‍ച്ച നടന്നുവെന്നും കവര്‍ച്ചചെയ്യപ്പെട്ട പണം ബിജെപിയുടെ തേരഞ്ഞെടുപ്പു ഫണ്ടാണെന്നുമാണ്‌ അന്വേഷണത്തിലെ കണ്ടെത്തല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *