കൊച്ചി: പുരാവസ്തു തട്ടിപ്പുകാരനായ മോൻസൺ മാവുങ്കലിനെതിരായ കേസിൽ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തിൽ ചേർത്തല സിഐ പി. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് സിഐയെ സ്ഥലം മാറ്റിയത്.
പൊലീസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവും പുറത്തുവന്നിരുന്നു. ഈ ഉത്തരവിലാണ് ശ്രീകുമാറിന്റെ ഉത്തരവും ഉൾപ്പെട്ടിരിക്കുന്നത്. പാലക്കാട് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയതായാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. മോൻസൺ കേസിൽ ശ്രീകുമാറിന്റെ പേര് ഉയർന്നുവന്നതിന് പിന്നാലെയാണ് നടപടി.

