കാസർകോട്: ജില്ലാ സിവിൽ സർവീസ് ടൂർണമെന്റ് സെലക്ഷൻ ട്രയൽസ് ഒക്ടോബർ 11,12 തീയതികളിലായി രാവിലെ 10 മുതൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. പങ്കെടുക്കുന്നവർ പ്രവേശന ഫോം ഒക്ടോബർ അഞ്ചിനകം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04994 255521, 9946049004. തീയതി, കായിക ഇനം, സ്ഥലം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു:
ഒക്ടോബർ 11: അത്ലറ്റിക്സ്- കാസർകോട് മുൻസിപ്പൽ സ്റ്റേഡിയം, നീന്തൽ-തീർത്ഥങ്കര, ഷട്ടിൽ ബാഡ്മിന്റൺ: സിവിൽസ്റ്റേഷൻ ഷട്ടിൽ കോർട്ട്, ബാസ്‌ക്കറ്റ് ബോൾ: കാസർകോട് ഗവ.കോളേജ്, ലോൺ ടെന്നീസ്: നായന്മാർമൂല ടെന്നീസ് അക്കാദമി.
ഒക്ടോബർ 12: ടേബിൾ ടെന്നീസ്-ഉദയഗിരി ജില്ലാ സ്പോർട്സ് അക്കാദമി, ഫുട്ബോൾ: കാസർകോട് മുനിസിപ്പൽ സ്റ്റേഡിയം, വോളിബോൾ: ജില്ലാ സ്പോർട്സ് അക്കാദമി ഉദയഗിരി, കബഡി (പുരുഷവനിത)-ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി, പവർലിഫ്റ്റിങ്ങ്: ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി, ഗുസ്തി (പുരുഷ, വനിത): ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി, വെയ്റ്റ് ലിഫ്റ്റിങ്ങ് ആന്റ്റ് ബെസ്റ്റ് ഫിസിക്: ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി, ക്രിക്കറ്റ്: കാസർകോട് ഗവ.കോളേജ്, ചെസ്സ്: ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി.

