റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

March 11, 2026 - 7:02 am

കായംകുളം | ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ സ്വദേശി മെന്റല്‍ അപ്പു എന്ന അല്‍ത്താഫ് (27), ഇരവിപുരം വടക്കേവിള സ്വദേശി തൗഫീഖ് (22) എന്നിവരാണ് അറസ്റ്റിലായത് കായംകുളം പോലീസ് ഇരവിപുരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.

തലയ്ക്കും കഴുത്തിനും ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു

മാര്‍ച്ച് അഞ്ചിന് രാവിലെ 6.15ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിലെ ജീവനക്കാരിയും കൃഷ്ണപുരം കാപ്പില്‍ സ്വദേശിനിയുമായ യുവതിയാണ് ആക്രമണത്തിന് ഇരയായത്.നമ്പര്‍ പ്ലേറ്റില്ലാത്ത ഇരുചക്ര വാഹനത്തില്‍ യുവതിയെ പിന്തുടര്‍ന്ന പ്രതികള്‍ കായംകുളം സെന്റ് മേരീസ് സ്‌കൂളിന് മുന്‍വശം വച്ച് യുവതിയെ തലയ്ക്കും കഴുത്തിനും ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

250ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

ആക്രമണത്തില്‍ മാലയുടെ കൊളുത്ത് പൊട്ടി യുവതിയുടെ വസ്ത്രത്തിനുള്ളിലേക്ക് വീണു.ആക്രമണത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് യുവതി വീണതോടെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നാല് ദിവസം കൊണ്ട് 250ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഹെല്‍മെറ്റ് ധരിച്ചെത്തിയ പ്രതികളെ തിരിച്ചറിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *