Tag
ന്യൂസ് ഡെസ്ക്

വിദേശരാജ്യങ്ങളില്‍ നിന്ന് കോഴിക്കോടെത്തിയ 89 പേരും തൃശ്ശൂരെത്തിയ 72 പേരും നിരീക്ഷണത്തില്‍; ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

May 10, 2020 - 5:45 pm

കോഴിക്കോട് ജില്ലയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 89 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 31 പേര്‍ ജില്ലാ ഭരണകൂടമൊരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 58 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ദുബായ് – കോഴിക്കോട് വിമാനത്തില്‍ എത്തിയ 42 പേരും റിയാദ്- കോഴിക്കോട് വിമാനത്തിലെത്തിയ 16 പേരുമാണ് വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. കോവിഡ് കെയര്‍ സെന്ററിലുള്ള 31 പേരില്‍ 24 പേര്‍ ദുബായ് -കോഴിക്കോട് വിമാനത്തിലും 3 പേര്‍ റിയാദ്- കോഴിക്കോട് വിമാനത്തിലും എത്തിയവരാണ്. ബാക്കിയുള്ള 4 പേര്‍ ബെഹ്‌റിന്‍ – നെടുമ്പാശേരി വിമാനത്തില്‍ നെടുമ്പാശേരിയില്‍ ഇറങ്ങി കോഴിക്കോട്ടെത്തിയവരാണ്.

അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ തൃശൂര്‍ ജില്ലയിലെ 72 പ്രവാസികളില്‍ 38 പേരെ കോവിഡ് കെയര്‍ സെന്ററായി നിശ്ചയിച്ച ഗുരുവായൂര്‍ സ്റ്റെര്‍ലിംഗിലും ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. പുലര്‍ച്ചെ 3.30 ഓടെ, പ്രത്യേകമായി ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവരെ ഹോട്ടലില്‍ എത്തിച്ചത്. 10 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. ബാക്കി 33 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഗുരുവായൂരില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍, ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.രതി പോലീസ് -റവന്യൂ- തദ്ദേശവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രവാസികളെ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *