കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു

തിരുവനന്തപുരം: ശനിയാഴ്ച (09-05-2020) കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു. കപിക്കാട് സ്വദേശി ബെന്നി മാത്യു(51), മല്ലപ്പിള്ളി സ്വദേശി പ്രിന്‍സ് മാത്യു ജോസഫ് (33) എന്നിവരാണ് മരിച്ചത്. ബെന്നി മാത്യു ഹൃദയാഘാതം മൂലമാണ് മരിച്ചത്. മധുരവേലി കപിക്കാട് കുളത്തൂപറമ്പില്‍ ലൂക്കോ മത്തായിയുടെ മകനാണ്. ഭാര്യ കീഴാറ്റൂര്‍ മാങ്ങോട്ടില്‍ ജോളി. മക്കള്‍ അനു അഞ്ചു.

പ്രിന്‍സ് മാത്യു ജോസഫ് ഡ്യൂട്ടിക്കിടയിലാണ് മരിച്ചത്. മുബാറക് ആശുപത്രിയില്‍ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലെ നേഴ്‌സ് ആയിരുന്നു പ്രിന്‍സ്. ഡ്യൂട്ടിക്കിടയില്‍ ബാത്‌റൂമില്‍ പോയ പ്രിന്‍സിനെ കാണാതെ സഹപ്രവര്‍ത്തകര്‍ അന്യേഷിച്ചു ചെന്നു. അവിടെ മരിച്ചു കിടന്ന നിലയിലാണ് കാണപ്പെട്ടത്.

മല്ലപ്പിള്ളി ആനിക്കാട് കല്ലംപറമ്പില്‍ കെ എം ജോസഫ്- ഏലിയാമ്മ ദമ്പതികളുടെ മകന്‍. ഭാര്യ സെമി. കച്ചേരിപ്പടി അയ്യപ്പന്‍കാവ് തെക്കേടത്ത് കുടുംബാംഗം. മകള്‍ സിയോന രണ്ടു വയസ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →