ജോലിയില്‍ നിന്ന്‌ വിരമിച്ച പോലീസ്‌ ഉദ്യോഗസ്ഥര്‍ കൂറുമാറുന്നതിനെതിരെ നിയമം വേണമെന്ന്‌ ഹൈക്കോടതി

കൊച്ചി : കേസ്‌ അന്വേഷിച്ച പോലീസ്‌ ഉദ്യോഗസ്ഥന്‍ ജോലിയില്‍ നിന്ന്‌ വിരമിച്ചശേഷം പ്രതികള്‍ക്കനുകൂലമായി കൂറുമാറുന്നത്‌ നിയമ സംവിധാനത്തെ അട്ടിമറിക്കുമെന്ന്‌ ഹൈക്കോടതി. കൂറുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സംവിധാനം വേണമെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്‌ ജസ്റ്റീസ്‌ പിവി കുഞ്ഞിക്കൃഷ്‌ണന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന്‌ ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്‌ദ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിലവില്‍ വിരമിച്ച ശേഷം പോലീസ്‌ ഉദ്യോഗസ്ഥര്‍ കൂറുമാറിയാല്‍ നടപടിയെടുക്കാന്‍ വ്യവസ്ഥയില്ല. എന്നാല്‍ വിരമിച്ചശേഷം ഇവര്‍ കൂറുമാറുന്നതിനുളള സാധ്യത അവഗണിക്കാനാവില്ലെന്നാണ്‌ ഹൈക്കോടതിയില്‍ ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം പരാതി ലഭിച്ചാലുടന്‍ കാലതാമസം വരുത്താതെ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →